National

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും

സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്നുച്ചയോടെ പൂര്‍ത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ആരംഭിക്കുക. വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് സമാനമായി കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് സിപിഐഎം കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം കണ്ണൂരിലും തുടരുകയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച പി രാജീവ്, ടിഎന്‍ സീമ എന്നീ രണ്ട് നേതാക്കളും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്താണ് സംസാരിച്ചത്. […]

Kerala

‘സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോ​ഗിച്ചു’; ക്രൈസ്തവ സഭയോട് പ്രകാശ് കാരാട്ട്

കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം പ്രകാശ് കാരാട്ട്. സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോ​ഗിച്ചുവെന്നും ക്രിസ്ത്യൻ പുരോഹിതരെ വശത്താക്കാൻ ബിജെപി തന്ത്രപരമായ നീക്കം നടത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ( prakash karat against bjp ) പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർകോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ​ഗോപി എംപി ബിഷപ്പുമായി […]