India

തീരത്തെ വീടുകള്‍ പൊളിച്ചുമാറ്റണ്ട; വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം

കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച്‌ കഴിഞ്ഞ ജൂണ്‍ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ എന്‍. ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് […]

Kerala

ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണം, പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം: ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് സൈഗാൾ അമിത് ഷാക്ക് കത്തയച്ചു. ഉമേഷ് സൈഗാളിന്റെ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പ്രഫുൽ പട്ടേൽ നടത്തുന്നത് ദ്വീപ് ജനതയെ ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരങ്ങളാണെന്ന് കത്തിൽ പറയുന്നു. ഗുണ്ടാ നിയമം ഉൾപ്പെടെ പുതിയ നിയമങ്ങളെല്ലാം അനാവശ്യമാണ്. അഞ്ച് മാസം കൊണ്ട് കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ ലക്ഷദ്വീപിന് ചേരാത്തതാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് പരിഷ്കാരങ്ങള്‍. കൂട്ടപിരിച്ചുവിടല്‍ കൊണ്ട് […]