കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സി.പി.എം- ബി.ജെ.പി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കുന്നതിന് സി.പി.എമ്മിന്‍റെ പിആർ ഏജൻസികൾ നടത്തുന്നതാണ് ഇപ്പോഴുള്ള സർവെകളെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല. പറയുന്ന ആൾക്ക് വിശ്വാസ്യതയില്ല എന്ന് […]
Tag: PR agency
സർക്കാർ പ്രചരണത്തിനുള്ള പി.ആർ ഏജൻസിയുടെ ടെണ്ടർ മാനദണ്ഡങ്ങളിൽ ഇളവ്
സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കാനായി ദേശീയ തലത്തിലുള്ള പി.ആര്‍ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. 50 ലക്ഷം രൂപയുടെ പദ്ധതികള്‍ തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷം ചെയ്ത പ്രവര്‍ത്തി പരിചയം വേണമെന്നതടക്കമുള്ള വ്യവസ്ഥയിലാണ് നിര്‍ണായക ഇളവ് വരുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തി പരിചയം മതിയെന്നാക്കിയാണ് പുതിയ ഉത്തരവില്‍ വിശദീകരിക്കുന്നത്. തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാനുള്ള നടപടിയും തുടങ്ങി. ടെണ്ടറില്‍ കൂടുതല്‍ പങ്കാളിത്വം നല്‍കാനെന്ന പേരിലാണ് മാനദണ്ഡങ്ങളില്‍ വലിയ ഇളവ് നല്‍കിയത്. 6 […]
സോഷ്യല്‍ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആര്‍ ഏജന്‍സി: ആക്ഷേപങ്ങള്‍ക്കിടയിലും നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്
അധിക ചെലവെന്ന ആക്ഷേപങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏജന്‍സിയെ തിരഞ്ഞെടുക്കാനായി ഇവാലുവേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ഇറങ്ങി. ഏജന്‍സിയെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള പിആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധിക ബാധ്യത വരുത്തുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് […]