എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. 80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ഹരജി കോടതി നാളെ പരിഗണിക്കും.
Tag: postal vote
തപാൽ വോട്ടിനിടെ പെൻഷൻ: വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി
കായംകുളത്ത് തപാൽ വോട്ടിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് യുഡിഎഫ് പരാതി. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാങ്ക് ജീവനക്കാരൻ പെൻഷൻ നൽകിയതാണ് വിവാദമായത്. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. കായംകുളം നഗരസഭയിലെ 77ആം നമ്പർ ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. എൺപത് വയസ്സു പിന്നിട്ട സ്ത്രീക്ക് തപാൽവോട്ട് രേഖപ്പെടുത്താൻ പോളിംഗ് സംഘം വീട്ടിലെത്തി. […]
‘എട്ട് വർഷം മുൻപ് മരിച്ചവര്‍ക്ക് വരെ പോസ്റ്റൽ വോട്ട്’ തിരിമറി ആരോപണവുമായി ചെന്നിത്തല
സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ട് ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും വ്യാജവോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രീയ കേരളത്തെയാകെ പിടിച്ചുകുലുക്കിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ ഉണ്ടെന്ന ഗുരുതര ആരോപണമാണ് ചെന്നിത്തല അന്ന് ഉന്നയിച്ചത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ നേതാവിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റല്‍ വോട്ടിലും ക്രമക്കേട് ആരോപിച്ച് ചെന്നിത്തല രംഗത്തെത്തിയത്. 80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ […]
തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് നടപ്പാക്കും; കിടപ്പ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും അനുമതി
പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയില്‍ വരുന്നുണ്ട് കിടപ്പ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. ഇതിനായുള്ള ഓര്‍ഡിനന്‍സ് ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിക്കും. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയില്‍ വരുന്നുണ്ട്.