Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാഖ്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇടതുപക്ഷ സർക്കാർ ആർ എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നവെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി പോപ്പുലർ […]

Kerala

‘സിപിഐഎം പ്രീണനരാഷ്ട്രീയം കളിക്കുന്നു’; പോപ്പുലര്‍ ഫ്രണ്ട് പരിശീലന വിവാദത്തില്‍ വി ഡി സതീശന്‍

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഐഎം താലോലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളാ പൊലീസില്‍ ആര്‍എസ്എസുകാരുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ സിപിഐഎം നടത്തുന്നത് മതപ്രീണനമാണെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന […]

Kerala

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട്‌ ഭാരവാഹിയാണ് അറസ്റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും എസ് പി ആർ വിശ്വനാഥ് അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും സൂചന. ഇയാൾ നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എസ് പി ആർ വിശ്വനാഥ് പറഞ്ഞു. വെട്ടിക്കൊലപ്പെടുത്താൻ കാറിൽ ഇയാളും ഉണ്ടായിരുന്നു. പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് […]

India

സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് യുപി പൊലീസ്

ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. സിഎഎ , എൻആർസി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു പി പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ ഗാങ്ങിന്റെ ഭാഗമാണ്. 2020 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ക്യാമ്പിൽ സിദ്ദിഖ് […]

Kerala

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പരക്കെ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തുന്നു. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ അഞ്ച് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ധീൻ എളമരം, ഒ.എം.എ സലാം, കരമന അഷ്റഫ് മൗലവി, ഇ.എം അബ്ദുറഹ്മാന്‍, പ്രൊഫ. പി കോയ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തമിഴ്നാട്, കര്‍ണാടക നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നുവെന്നും നസറുദ്ധീൻ എളമരം പറഞ്ഞു. എല്ലാ റെയ്ഡുകളും ഒരേ സമയത്താണ് നടന്നത്. കരമന അഷ്റഫിന്‍റെ പൂന്തുറയിലെ വീട്ടില്‍ കൊച്ചിയിൽ നിന്നുള്ള സംഘമാണ് റെയ്ഡ് […]