പോപ്പുലര്‍ ഫിനാൻസിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ ജില്ല കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികൾക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ലെ കേരള പ്രൊട്ടക്ഷൻ ഓഫ് ഇൻററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇൻ ഫിനാൻഷ്യല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. പോപ്പുലര്‍ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സിൻ്റെ […]
Tag: Popular Finance fraud
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് നല്‍കിയത് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ്
നിക്ഷേപം വക മാറ്റിയത് പോപ്പുലർ ഡീലേഴ്സ്, റിയാ മണി എക്സ്ച്ചേഞ്ച്, റിയാ ആന്‍റ് റിനു കമ്പനീസ് തുടങ്ങിയ കമ്പനികളിലേക്ക് സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കിയും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തി. പണം വക മാറ്റി മൈ പോപ്പുലര്‍ എന്ന കമ്പനിയുടെ ഓഹരിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. തട്ടിപ്പിന്‍റെ തെളിവുകള്‍ മീഡിയാവണിന് ലഭിച്ചു. പോപ്പുലര്‍ ഫിനാന്‍സില്‍ സ്ഥിര നിക്ഷേപമായി എത്തിയ പണം ഉടമകളുടെ നിയന്ത്രണത്തിലുള്ള മറ്റു കമ്പനികളില്‍ ഓഹരിയാക്കി മാറ്റുകയാണ് ചെയ്തത്. പോപ്പുലർ ഡീലേഴ്സ്, റിയാ […]