പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ നിരവധി തന്ത്രങ്ങളാണ് സ്ഥാപനത്തിലെ ജീവനക്കാർ പ്രയോഗിച്ചത്. നിക്ഷേപ കാലാവധി പൂർത്തിയായവർക്കും പണം തിരികെ നല്‍കാതെയാണ് ഇവർ തട്ടിപ്പ് പൂഴ്ത്തിവെച്ചത്. നിക്ഷേപകരില്‍ ചിലർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലോക്ക്ഡൌണ്‍ അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ജീവനക്കാർ ആളുകളെ ഒഴിവാക്കിയിരുന്നത്. പത്തനംതിട്ട ഓതറ സ്വദേശിയായ സാമുവല്‍ ജോണ് പരിചയക്കാരനായ മാനേജരുടെ നിർബന്ധം മൂലമാണ് പോപ്പുലറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. ഒരു വർഷത്തിന് ശേഷം പണം പിന്‍വലിക്കാമെന്ന അയാളുടെ ഉറപ്പിന്റെ പുറത്ത് കാര്യങ്ങള്‍ മുന്നോട്ട് പോയി. […]
Tag: Popular Finance case
പോപ്പുലർ നിക്ഷേപ തട്ടിപ്പ്; മുഖ്യ ആസൂത്രക അറസ്റ്റിലായി
പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാംപ്രതി റിയ ആൻ തോമസ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ ഒളിവിൽ കഴിയവേ ആണ് റിയയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇവരുടെ കുഞ്ഞിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിച്ചത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ റോയി തോമസ് ഡാനിയേലിന്‍റെ രണ്ടാമത്തെ മകളും സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകയുമായിരുന്നു റിയ. കേസിലെ അഞ്ചാം പ്രതിയായ ഇവരെ നേരത്തെ തന്നെ പൊലീസിന് നിരീക്ഷണത്തിലാക്കാൻ സാധിച്ചിരുന്നു. […]
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കും
ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു. പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ റോയി തോമസ് ഡാനിയൽ, ഡയറക്ടർ കൂടിയായ ഭാര്യ പ്രഭാ തോമസ് തുടങ്ങിയവർ ചേർന്ന് നടത്തിയ തട്ടിപ്പ് രാജ്യത്തിനകത്തും […]