Kerala

‘ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞു’; മാഹീന്റെ മൊഴി

പൂവച്ചൽ കൊലപാതകത്തിലേക്ക് നയിച്ചത് ദിവ്യയുമായുള്ള ബന്ധം കാരണം കുടുംബം തകരുമെന്ന ഭയമാണെന്ന് പൊലീസ്. ദിവ്യയുമായി ബന്ധമുണ്ടെന്നു ഒന്നാം ഭാര്യ റുഖിയ അറിഞ്ഞിരുന്നു. ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞതായി മാഹീൻ പൊലീസിന് മൊഴി നൽകി. മാഹീനും റുഖിയയും പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ടു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മാഹിന്റെ മൊഴിയിലെ വൈരുധ്യമാണ് അന്വേഷണത്തിൽ നിർണ്ണായാകമായത്. പലപ്പോഴായി മാഹീൻ നൽകിയ മൊഴികളിൽ വൈരുധ്യയം ഉയർന്നത് പൊലീസ് ശ്രദ്ധിച്ചിരുന്നു. 2008 ലാണ് ദിവ്യയും മാഹിനും വിവാഹിതരാകുന്നത്. […]

Kerala

പൂവച്ചൽ കൊലപാതകം; ദിവ്യയേയും മകളേയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ട്; ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു

പൂവച്ചൽ ദിവ്യയുടേയും മകൾ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ടാണ്. ആളില്ലാതുറയിൽ വച്ചാണ് കൊലപാതകം നടന്നത് . തമിഴ്നാട്ടിലെ കുളച്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്.  പൂവാറിൽ നിന്ന് ദിവ്യയെയും, ഗൗരിയെയും ആളില്ലാതുറയിൽ എത്തിക്കുകയായിരുന്നു. ദിവ്യയേയും മകളേയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു. 2011 ആഗസ്റ്റ് 19 നാണ് ദിവ്യയുടെ മൃതദേഹം കരയ്ക്ക് അടിയുന്നത്. ആഗസ്റ്റ് […]

Kerala

പൂവച്ചൽ തിരോധാന കേസ്; 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ

പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.  മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. തിരുവനന്തപുരം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോൺ കേസന്വേഷിച്ച […]