Entertainment

അനുരാഗിണീ ഇതാ എന്‍…..’; പൂവ്വച്ചല്‍ ഖാദര്‍ ബാക്കി വച്ചുപോയ മധുരഗീതങ്ങള്‍; പ്രിയ കലാകാരന്റെ ഓര്‍മകള്‍ക്ക് 2 വയസ്

മലയാള സിനിമാ ഗാനരംഗത്ത് ലാളിത്യത്തിന്റെയും കാവ്യസിദ്ധിയുടെയും പ്രതീകമായിരുന്ന പൂവച്ചല്‍ ഖാദര്‍ വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം. മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ നമുക്ക് നല്‍കിയിട്ടും അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോയ ആ എഴുത്തുകാരന്റെ ഓര്‍മകള്‍ എന്നും ഓരോ സംഗീത പ്രേമിയുടെയും മനസില്‍ അനശ്വരമാണ്. അനുരാഗിണി ഇതാ…എന്‍’ എന്ന വരി മൂളുക പോലും ചെയ്യാത്ത മലയാളിയുടെ ദിവസങ്ങള്‍ കടന്നുപോകുന്നത് ചുരുക്കമാണ്. മലയാളി ഇന്നും മൂളുന്ന ഒട്ടേറെ മധുരാര്‍ദ്ര ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെ മഷിത്തുമ്പില്‍ വിരിഞ്ഞു. വയലാര്‍-പി […]

Kerala

കാലൊച്ച കേൾക്കാൻ നാഥൻ ഇനിയില്ല; പൂവച്ചൽ ഖാദർ അരങ്ങൊഴിയുമ്പോൾ…

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ… ഒരു തവണയെങ്കിലും ഈ വരികൾ മൂളാത്ത മലയാളി അപൂർവ്വമായിരിക്കും. വാക്കിനോടു വാക്കുചേരുമ്പോൾ അത്യപൂർവവും ഹൃദ്യവുമായ കൽപ്പനകൾ സൃഷ്ടിക്കുന്ന കാവ്യസൗന്ദര്യമാണ് പൂവച്ചൽ ഖാദരിൻറെ വരികൾ. ‘ശരറാന്തൽ തിരിതാഴും മുകിലിൻ കുടിലിൽ’, ‘ചിത്തിരതോണിയിൽ അക്കരെപോകാൻ’ , ‘പൂ മാനമേ’, ‘അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ’… 400ലധികം സിനിമകൾക്കായി 1200 റോളം ഗാനങ്ങൾ.. ലളിത ഗാനങ്ങളും നാടകഗാനങ്ങളുമായി വേ​റെയും നൂറുകണക്കിന്. പലതും മലയാളി നെഞ്ചേറ്റിയ അനശ്വരഗാനങ്ങൾ… തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗ്രാമത്തിൽ അബൂബക്കർ […]