Kerala

തലസ്ഥാനത്ത് ആശങ്കയേറ്റി കോവിഡ് കണക്കുകള്‍; 201 പേര്‍ക്ക് രോഗബാധ

പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു തലസ്ഥാനത്തിന് ആശങ്കയേറ്റി കോവിഡ് കണക്കുകൾ. തിരുവനന്തപുരത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 201 കേസുകൾ. പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ തലസ്ഥാന ജില്ലയുടെ കൊവിഡ് സ്ഥിതിയെ വ്യക്തമാക്കുന്നതാണ്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ പൂന്തുറയിൽ മാത്രം ഇന്നലെ റിപ്പോർട്ട് ചെയ്തതത് 46 കേസുകളാണ്. പൂന്തുറ […]

Kerala

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്ന് വന്ന 5 പേരെയും ഇതര സംസ്ഥാനത്തു നിന്നു വന്ന 2 പേരെയും മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും സമ്പർക്ക രോഗികളോ ഉറവിട മറിയാത്ത കേസുകളോ […]

Kerala

തീരദേശത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയത് സഹികെട്ട്; ഉമ്മന്‍ ചാണ്ടി

തീരദേശവാസികള്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു തീരദേശത്ത് സഹികെട്ട ജനങ്ങള്‍ തെരുവിലിറങ്ങുകയാണ് ചെയ്തതെന്നും അല്ലാതെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ അതില്‍ രാഷ്ട്രീയമില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭാഷ്യത്തിനെതിരെ ആഞ്ഞടിച്ചത്. നഗരത്തില്‍ നിന്നു വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാരില്‍ നിന്നുള്ള പൊടുന്നനെയുള്ള നിയന്ത്രണമെന്നും ഇത് സാധാരണജീവിതത്തെ ബാധിച്ചതായും ഉമ്മന്‍ ചാണ്ടി കത്തില്‍ വ്യക്തമാക്കി. കോവിഡ് ഭീഷണിയും സര്‍ക്കാരിന്‍റെ കടുത്ത നിയന്ത്രണവും മൂലം തീരദേശവാസികള്‍ നരകയാതനയിലൂടെ […]

Kerala

പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു; 600 ല്‍ 119 സാമ്പിളുകളും പോസിറ്റീവ്

600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടല്‍ വഴി ആളുകള്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം പൂന്തുറയിലെ കോവിഡ് രോഗികള്‍ ദുരിതത്തിലാണെന്നും വാര്‍ത്തയുണ്ട്. പൂന്തുറ പരുത്തിക്കുഴി മേഖലയിൽ നിന്ന് ആന്‍റിജന്‍ ടെസ്റ്റ്പോസിറ്റീവായ രോഗികളാണ് ദുരിതം […]

Kerala

എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ്; പൂന്തുറയില്‍ കടുത്ത നിയന്ത്രണം, കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തില്‍

തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി നഗരം ആശങ്കയില്‍. മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. റെയില്‍വെ ജീവനക്കാരന് രോഗം ബാധിച്ച കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി. തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ […]