Kerala

പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’; പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങിയത്. ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി. ചിലർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പൊടി കൂടുതലുള്ള മൈതാനം പോലുള്ള ഇടങ്ങളിൽ ഇത് വ്യക്തമായി കാണാനാകും. മറ്റിടങ്ങളിലും ഇങ്ങനെ സംഭവിക്കും.ഇതിന് […]