വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം. ആ സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത് കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരുമിച്ചുള്ള ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കും. അതിനാല്‍ തന്നെ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണം. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാം. […]