India

ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം; 50 ന​ഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിൽ

2022ലെ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ്’ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പി എം 2.5. 2021ൽ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യ […]

Kerala

കൈക്കൂലി കേസ്; എ.എം ഹാരിസിന് സസ്പെൻഷൻ

കൈക്കൂലി കേസിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ.എം ഹാരിസിന് സസ്പെൻഷൻ. ഹാരിസിനും രണ്ടാം പ്രതി ജോസ്മോനുമെതിരെ കൂടുതൽ അന്വേഷണം നടത്തും. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ഹാരിസിൻ്റെ ആലുവയിലെ ഫ്ളാറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്‍റെ അടിയിലും അലമാരയിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. […]