രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്ന് നടൻ രജനീകാന്ത്. രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികളെ കണ്ട് സംസാരിച്ച് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞു. എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയതായും രജനി അറിയിച്ചു. ഭാരവാഹികളുടെ യോഗത്തിനു ശേഷമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. കോടമ്പാക്കത്തുള്ള രാഘേവന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്. പാർട്ടി പ്രഖ്യാപിക്കുകയോ ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കുകയോ ആയിരിക്കും താരം ചെയ്യുകയെന്നാണ് സൂചനകൾ.
Tag: political party
സാമുദായികസംവരണം; ഒപ്പം നിൽക്കുന്ന പാർട്ടികൾ മൂന്നാംമുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി
സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് വന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എൻ.ഡി.പിയും അവർക്കൊപ്പം നിലകൊള്ളും. കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അർഹരാണ്. പിന്നോക്കസമുദായങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ സംവരണം പൂർണമായും നടപ്പിലാക്കാൻ സാധിക്കൂവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.