Kerala

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമപ്രവര്‍ത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കഴിഞ്ഞദിവസം സഭയിലെത്താതിരുന്ന എം.എല്‍.എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടയില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ ആരോഗ്യമേഖലയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. ദാരിദ്ര്യ നിര്‍മ്മാജനം, എല്ലാവര്‍ക്കും പാര്‍പ്പിടം, സ്മാര്‍ട്ട് കിച്ചന്‍ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടും. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള ജനക്ഷേമപദ്ധതികളുടേയും ഹൈസ്പീഡ് റെയില്‍ അടക്കമുള്ള വന്‍കിട പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ടാകും. […]