വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്‌ക് പൊലീസിന് കണ്ടെത്താനായില്ല. മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ,ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി ജെ പാർട്ടിയുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധനയിൽ ലഭ്യമായില്ല. ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പൊലീസ് അറിയിച്ചു. തുടർനടപടി ആലോചിച്ച് തീരുമാനിക്കാനാണ് നീക്കം.ഇന്നലെ പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. നമ്പർ 18 ഹോട്ടലിൽ ഇന്ന് ഉച്ചയോടെയാണ് പൊലീസ് വീണ്ടും […]
Tag: police
വൈദ്യ പരിശോധന കഴിഞ്ഞു; ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്
ഇന്ധന വിലവർധനവിനെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. അല്പ സജയം മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുൻകൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നൽകുമെന്നും ഡിസിസി അധ്യക്ഷൻ പ്രതികരിച്ചിരുന്നു. (joju george didnt drink) താൻ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു […]
‘മോൻസൺ ആരെയൊക്കെ പറ്റിച്ചു’; പുരാവസ്തു തട്ടിപ്പിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
മോൻസൺ കേസിലെ സർക്കാർ സത്യവാങ്മൂലത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മോൻസന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. കേസില്‍ ഐ.ജി ലക്ഷ്മണയുടെ റോൾ സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു. മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമല്ല അറിയേണ്ടതെന്നും ഡി.ജി.പിയുടെ സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. 2019 മെയ് മാസം 11ാം […]
ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്; കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന
കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെയാണ് കേസ് എടുത്തത്. നേരത്തെ 5 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16ന് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. നിലവില്‍ പൊലീസും വനിതാ […]
‘രാജാവാണെന്ന് പൊലീസ് കരുതരുത്’; പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി
പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി രംഗത്ത്. രാജാവാണെന്ന് പോലീസ് കരുതരുത്. ജനാധിപത്യത്തിൽ പോലീസ് അടിച്ചമർത്താനുള്ള സേനയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ( justice devan ramachandran against police ) കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കവെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയത്. നേരത്തെ പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതികളിൽ പലതവണ ഹൈക്കോടതി നിശിത വിമർശനം നടത്തിയിരുന്നു. പൊലീസിനും ജഡ്ജിക്കും വേണ്ടത് ഭരണഘടനാ […]
കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ്; എന്‍ഐഎക്ക് വിടാന്‍ പൊലീസ് ശുപാര്‍ശ
കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ് എന്‍ഐഎയ്ക്കു വിടാന്‍ പൊലീസ് ശുപാര്‍ശ. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ് എന്‍ഐഎയ്ക്കു കൈമാറാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണം എന്നാണ് പൊലീസ് നിലപാട്. സംഭവത്തില്‍ ചാരവൃത്തി സംശയിക്കുന്നതായും അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലായ ഈദ്ഗുല്‍ വര്‍ഷങ്ങളോളം പാകിസ്താനില്‍ […]
‘പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണം’; രൂക്ഷവിമര്‍ശനവുമായി വി. ഡി സതീശന്‍
കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് വി. ഡി സതീശന്‍ പറഞ്ഞു. കുഞ്ഞുങ്ങളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പൊലീസിലുണ്ട്. കൊവിഡ് കാലത്തെ നല്ല പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തുന്ന നടപടിയാണ് ഈ വിഭാഗത്തിന്റേത്. കുറ്റം ചെയ്യുന്ന പൊലീസുകാര്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും വി. ഡി സതീശന്‍ പറഞ്ഞു. പൊലീസിനെതിരായ സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണം, വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണം; ലോക് ഡൗൺ ഇളവുകൾക്ക് പൊലീസ് ശുപാർശ
വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണമെന്ന് പൊലീസ് ശുപാർശ. സംസ്ഥാനത്തെ വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണമെന്നും ശുപാർശയിൽ. ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് ആൾക്കൂട്ടം നിയന്ത്രിക്കാനാകില്ല. ഇളവ് അനുവദിക്കുന്ന മേഖലകളിൽ ആൾക്കൂട്ട നിയന്ത്രണങ്ങൾ വേണം. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിൽ പൊലീസ് പറയുന്നു. അതേസമയം, ഒൻപതു മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി […]
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കുറ്റപത്രം 24ന് സമർപ്പിക്കും
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ്. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയിൽ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പണത്തിന്റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. നിലവില്‍ ബിജെപി നേതാക്കളൊന്നും കേസില്‍ സാക്ഷികളല്ല. എന്നാല്‍ പിന്നീട് പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം കോടതി നടപടികള്‍ തുടങ്ങിയാലേ സാക്ഷി […]
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10208 പേര്‍
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 44 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 434, 34, 123തിരുവനന്തപുരം റൂറല്‍ – 407, 186, 242കൊല്ലം സിറ്റി – 1575, 78, […]