Kerala

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയി; ആലത്തൂർ സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ

പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ എൽ.സി.സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽ.സി.സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗളായ സന്തോഷ്, മഹേഷ്, ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരാണ് അറസ്റ്റിലായത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയതിനാണ് ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരെ അറസ്റ്റു ചെയ്തത്.

Kerala

മന്ത്രി ജി ആര്‍ അനിലിനോട് ഫോണില്‍ കയര്‍ത്ത് സംസാരിച്ചു; വട്ടപ്പാറ സിഐ ഗിരിലാലിന് സ്ഥലംമാറ്റം

ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐ ഗിരിലാലിന് സ്ഥലംമാറ്റം.ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറിയെന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി.  നടപടിക്ക് ആസ്പദമായ സംഭവം ഇങ്ങനെയാണ്: കരകുളത്തെ ഒരു ഫ്‌ലാറ്റില്‍ […]

Kerala

പിസി ജോർജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സർക്കാർ; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കിൽ ജോർജിന് തൃക്കാക്കരയിൽ എത്താനാവില്ലെന്ന് വ്യക്തമാണ്. […]

World

പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ; ജിപിഎസ് ചതിച്ചതെന്ന് യുവതി

പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ. അമേരിക്കയിലെ പോർട്‌ലൻഡ് പൊലീസ് സ്റ്റേഷനിലെ ഗ്യാരേജിലേക്കുള്ള പടിക്കെട്ടിലാണ് 26കാരിയായ യുവതി കുടുങ്ങിയത്. ജിപിഎസിൽ റൂട്ട് കാണിച്ചതു പ്രകാരമാണ് താൻ വാഹനം അതുവഴി ഓടിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതി മദ്യപിച്ചിരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. “26കാരിയായ ഒരു യുവതി പൊലീസ് വിഭാഗത്തിൻ്റെ ഗാരേജിലൂടെ വാഹനമോടിച്ചു. ഞങ്ങളുടെ നടപ്പാതയ്ക്കരികിലൂടെ തെരുവിലേക്കിറങ്ങാനായിരുന്നു ശ്രമം. ജിപിഎസ് നിർദ്ദേശങ്ങൾ പാലിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതിയുടെ രക്തത്തിലെ മദ്യത്തിൻ്റെ അളവ് വർധിച്ചിരുന്നതായാണ് പൊലീസ് ഓഫീസർമാർക്ക് […]

Kerala

മരട് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് മാർച്ച്. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്ര ആരോപിച്ചു. സ്റ്റേഷനു മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. (mahila congress protest police) 200ഓളം മഹിളാ കോൺഗ്രസ് പ്രവത്തകർ പ്രതിഷേധത്തിനെത്തിയിരുന്നു. ജോജു ജോർജിനെതിരെ കേസെടുക്കാതെ പിന്മാറില്ലെന്ന് മഹിളാ കോൺഗ്രസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോൺഗ്രസിൻ്റെ പരാതി. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് […]

India

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ വന്ന പെണ്‍കുട്ടിയെ എസ്ഐ പീഡിപ്പിച്ചു

ജയ്പൂര്‍: പരാതി നല്‍കാന്‍ വന്ന 26 വയസുള്ള പെണ്‍കുട്ടിയെ സബ് ഇന്‍സ്പെക്ടര്‍ പൊലീസ് സ്റ്റേഷന്‍ കോപൗണ്ടിനുള്ളിലെ തന്‍റെ താമസസ്ഥലത്തുവച്ച് ലൈഗിംകമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ ഖെര്‍ലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരാതി നല്‍കാന്‍ മാര്‍ച്ച് രണ്ടിനാണ് യുവതി 51 കാരനായ എസ്ഐയെ സമീപിച്ചത്. രണ്ടാം തീയതി മുതല്‍ നാലുവരെ യുവതിയെ എസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. തന്‍റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവാഹമോചന പരാതി നല്‍കാനാണ് യുവതിയെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ എസ്ഐ ഭരത് സിംഗിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് […]