Kerala

ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ

ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ വിൽസണെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലക്കപ്പാറ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം ചാലക്കുടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസായിരുന്നു. ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയിൽ വെച്ച് മിനിലോറിക്ക് പിറകിൽ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

National

പോക്‌സോ കേസില്‍ തെറ്റായ ആളെ പ്രതിചേര്‍ത്തു; പൊലീസുകാര്‍ക്ക് 5 ലക്ഷം പിഴ വിധിച്ച് കോടതി

പോക്‌സോ കേസില്‍ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രാദേശിക കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തിയത്. യഥാര്‍ത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രേവതിയോടും സബ് ഇന്‍സ്‌പെക്ടര്‍ റോസമ്മയോടും ശമ്പളത്തില്‍ നിന്ന് പിഴ ഒടുക്കണമെന്ന് ജില്ലാ രണ്ടാം അഡീഷണല്‍ എഫ്ടിഎസ്സി പോക്സോ കോടതി ഉത്തരവിട്ടു. പിഴ, കേസിലെ അതിജീവിതയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ട് പൊലീസുകാര്‍ക്കുമെതിരെ […]

Kerala

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കാൻ തീരുമാനം

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്. പെൺകുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മർദനത്തിനും ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 13 മുതൽ മെഡിക്കൽ ലീവ് എടുത്ത ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയ വടകര റൂറൽ എസ്.പി. […]

Kerala

പുല്‍വാമയില്‍ പൊലീസുകാരന് വെടിയേറ്റു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്തമായ തെരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദ് തോക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുല്‍വാമ ജില്ലയിലെ ഗുഡാരു മേഖലയിലാണ് ഭീകരരുടെ ആക്രമണത്തില്‍ പൊലീസുകാരന് വെടിയേറ്റത്. അതിനിടെ ഇന്നലെ സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ ശ്മീരി പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വലിയ ജനാവലിയാണ് പ്രദേശത്തെത്തിയിട്ടുള്ളത്.

Kerala

മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പിൽ നിന്ന് കാണാതായ മുംബഷീറിൻ്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. ക്യാൻ്റീനിലെ കട്ടൻ ചായ വിതരണം നിർത്തിയതിനെ മുബഷീർ ചോദ്യം ചെയ്തിരുന്നു. അത് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇതാണ് മാനസിക പീഡനത്തിനു കാരണമെന്ന് മുബഷീറിൻ്റെ ഭാര്യ ഷാഹിന പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കാണാതായ മുബഷീറിനെ ഇന്നലെ കോഴിക്കോട് നിന്ന് കണ്ടെത്തിയിരുന്നു എംഎസ്പി ബറ്റാലിയൻ അംഗമായ മുബഷീറിനെ അരീക്കോട്ടെ ക്യാമ്പിൽ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് […]