HEAD LINES Kerala

സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷം:കണ്ടാലറിയാവുന്ന100പേർക്കെതിരെ കേസ്,ഒരു വിഭാഗത്തിന്‍റെ കുർബാന ഇന്ന് വൈകിട്ട്

എറണാകുളം: സെന്‍റ്  മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍  കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.അന്യായമായ സംഘം ചേരൽ,പൊലീസിന്‍റെ  കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ  തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്.  അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം  ഇന്ന് കുർബാന അർപ്പിക്കും.വൈകിട്ട് നാലുമണിക്കാണ് കുർബാന .അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസമാണ് കനത്ത പോലീസ് കാവലിനിടെ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് […]

India Kerala

പീഡന പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്

ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചു എന്ന് ആരോപിച്ചാണ് മയൂഖ അടക്കം 10 പേർക്കെതിരെ ആളൂർ പൊലീസ് കേസെടുത്തത്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീർത്തിക്കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. അതേസമയം, മയൂഖയുടേയും കൂട്ടരുടേയും […]

Kerala

മുട്ടില്‍ മരംമുറി: പോലീസ് എടുത്ത കേസില്‍ പ്രതികള്‍ ആദിവാസികളും കര്‍ഷകരും

മുട്ടിൽ മരംകൊള്ളയിൽ പോലീസ് എടുത്ത കേസിൽ പ്രതിപട്ടികയിലുള്ളത് ആദിവാസികളും കർഷകരും മാത്രം . 68 പ്രതികളിൽ 12 പേരും ആദിവാസികളാണ്. പോലീസ് കേസിലെ പ്രതിപട്ടികയിൽ മരംകൊള്ളക്കാർ ആരുമില്ല. കൽപ്പറ്റ തഹസിൽദാർ നൽകിയ പ്രതി പട്ടികയനുസരിച്ചാണ് കേസെടുത്തതെന്ന് മീനങ്ങാടി സി.ഐ മീഡിയവണ്ണിനോട് പറഞ്ഞു. അന്വേഷണത്തിന് സുൽത്താൻ ബത്തേരി ഡിവൈഎസ്‍പി ബെന്നിയുടെ നേതൃത്വത്തിൽ 4 പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ട്. നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത് ഭൂമി ആരുടെ പേരിലാണോ അവര്‍ക്കെതിരെ മാത്രമാണ്. മരം കടത്താനുള്ള […]

Kerala

യുട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ എന്നയാള്‍ സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് […]