World

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ

ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കി. പിന്നാലെ 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും, അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും ഫോക്സ് പിന്നീട് പറഞ്ഞു.

Kerala National

വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Kerala

ഡ്രൈവിംഗ് ടെസ്റ്റിനിടെ പീഡന ശ്രമം; എം.വി.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വച്ച് ഉദ്യോഗസ്ഥൻ ശരീരത്തില്‍ കൈവച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍ തന്നെ യുവതി പൊലീസിൽ‍ പരാതി നല്‍കുകയായിരുന്നു. യുവതി […]

Kerala

വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ പിടികൂടാൻ ബം​ഗാളിലും ചെന്നൈയിലുമെത്തി കേരളാ പൊലീസ്; കുറ്റാന്വേഷണ മികവിന് കയ്യടി

വീട് കുത്തിത്തുറന്ന് 38 പവൻ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പശ്ചിമബംഗാളിലെത്തി പിടികൂടി കേരള പൊലീസ്. തൃശ്ശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെസ്റ്റ് ബം​ഗാളിലെത്തി പ്രതികളെ പിടികൂടിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്വീകരണം നൽകി. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വിഡിയോ പങ്കുവച്ചു. കഴിഞ്ഞ ജൂൺ 16 നാണ് പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപൊളിച്ച് മുപ്പത്തിയെട്ടു പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ ഇതരസംസ്ഥാന […]

Kerala

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം . ഇന്നലെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയോടെ ചെങ്കോട്ടുകോണത്തെ വീട്ടിൽ കയറിയ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു. പുനലൂർ സ്വദേശി വിപിനെയും കുടുംബത്തേയും അയൽവാസികളെയും ഗുണ്ടകൾ ആക്രമിച്ചു. തുടർന്ന് പൊലീസിനെ കണ്ട ഗുണ്ടാ സംഘം രക്ഷപെടാൻ ശ്രമിച്ചു. ശേഷം പൊലീസ് പിടികൂടുകയായിരുന്നു.