HEAD LINES World

ധാന്യകയറ്റുമതിയില്‍ തര്‍ക്കം; ‘പോളണ്ടിനെ പറ്റി അനാവശ്യം പറയരുത്’;സെലന്‍സ്‌കിയോട് പോളിഷ് പ്രധാനമന്ത്രി

ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ്. ഈയാഴ്ച നടന്ന എക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ സെലന്‍സ്‌കി പരോക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായാണ് പോളിഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പോളണ്ടിനെ പറ്റി അനാവശ്യം പറയരുതെന്നും പോളണ്ടിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ലെന്നും മത്തേയൂഷ് പ്രതികരിച്ചു. കുറഞ്ഞ വിലയില്‍ യുക്രൈനില്‍ നിന്ന് ധാന്യം ഇറക്കുമതി ചെയ്യുന്നത് സാധരണക്കാരായ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ യുക്രൈനില്‍ നിന്നുള്ള ഇറക്കുമതിക്ക് പോളണ്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് […]

Kerala

പോളണ്ടിലെ മലയാളി യുവാവിന്റെ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും

പോളണ്ടിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. കൊലപാതകം ആയതിനാൽ ഒരാഴ്ചയെങ്കിലും സമയം എടുക്കും. അറസ്റ്റിലായ വീട്ടുടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് പോരുന്നു. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. പോളണ്ട് സ്വദേശിക്കൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിയുന്നത്. […]