സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ പൊതുജനാഭിപ്രായം മാനിച്ച്. മേലാല്‍ സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ലെന്ന് പ്രശസ്ത കവി ബാലചന്ദ്രന് ചുള്ളിക്കാട്. തന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടണമെന്നും ചുള്ളിക്കാട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തനിക്ക് 63 വയസായെന്നും എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാമെന്നും കുറിപ്പില്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് മാതൃഭൂമി സാഹിത്യോല്സവത്തില് […]