Kerala

കെ.വി ശശികുമാറിനെതിരായ പോക്സോ കേസ്; സ്കൂളിനെയും അന്വേഷണമുണ്ടാകും

പോക്സോ കേസിൽ അറസ്റ്റിലായ കെ വി ശശികുമാർ അധ്യാപകനായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്കൂൾ അധികൃതരെക്കുറിച്ച് മുൻപും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്കർ. അധ്യാപകനെതിരായ പീഡനപരാതിയിൽ സ്കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. കെ.വി. ശശികുമാറിനെതിരെ നേരത്തേ വിദ്യാർഥികൾ നൽകിയ പരാതികൾ സ്കൂൾ അധികൃതർ മുഖവിലക്കെടുത്തി​ല്ലെന്ന്​ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സ്കൂളിനെതിരെ രൂക്ഷവിമർശനവുമായി സിഡബ്ല്യുസി ചെയർമാൻ രംഗത്തെത്തിയത്​. സ്കൂൾ, കോളജ്​ എന്നിവിടങ്ങളിലെ റാഗിങ്​ സംബന്ധിച്ച പരാതികൾപോലും പരിശോധിച്ച്​ പൊലീസിൽ റിപ്പോർട്ട്​ ചെയ്യണമെന്നിരിക്കെ അധ്യാപകനെതിരായ […]

Kerala

പോക്‌സോ കേസില്‍ 72കാരന് 65 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും

പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുകൂടിയായ 72കാരനായ പ്രതിക്ക് 65 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. മുളത്തൂര്‍ സ്വദേശി അപ്പുവാണ് കേസിലെ പ്രതി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പ്രതി അപ്പു വീട്ടിലെ അടുക്കളയില്‍ വെച്ച് എട്ട് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. പിഴത്തുകയായ […]

Kerala

മോൻസനെതിരായ പോക്സോ കേസ്; 3 ഡോക്ടർമാർക്കെതിരെ കേസെടുത്തു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ 3 ഡോക്ടർമാർക്കെതിരെ കേസെടുത്തു. പോക്സോ കേസിലെ പരാതിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ ഉൾപ്പടെ 3 ഡോക്ടർമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് മെഡിക്കൽ കോളജിലെത്തി ഡോക്ടർമാരുടെ മൊഴിയെടുക്കും. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. […]

Kerala

വണ്ടിപെരിയാര്‍ പോക്സോ കേസ്; മകളുടെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പിതാവ്

വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കുട്ടിയുടെ അച്ഛന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്‍ജുന് ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണെന്നും അച്ഛന്‍ പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവിധി ശിക്ഷ ലഭിക്കണം. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും സ്വന്തം മകനെ പോലെയാണ് അര്‍ജുനെ കണ്ടതെന്നും പിതാവ്. അര്‍ജുന്‍ ഡിവൈഎഫ്‌ഐയുടെ വലിയ നേതാവെന്നും അല്ല. പൊലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം […]

Kerala

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്ക് ജാമ്യം

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകനെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് ജാമ്യം. ജാമ്യാപേക്ഷയെ സർക്കാർ കോടതിയില്‍ എതിർത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിൽ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേത്വത്വത്തില്‍ അന്വഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടിയാണ് ഈ കേസില്‍ വിധി പറഞ്ഞത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് […]