Kerala

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി; സഹപാഠി പിടിയിൽ

പത്തനംതിട്ട ആറന്മുളയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി. വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നറിഞ്ഞത്. കൗൺസിലിംഗിൽ സഹപാഠിയാണ് ഇതിനു കാരണമെന്ന് കുട്ടി അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സഹപാഠി പിടിയിലായി. സഹപാഠിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.

Kerala

എൻ.എസ്.എസ് പരിപാടിക്കാണെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

എൻ.എസ്.എസ് പരിപാടിക്കാണെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. വാഴക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

Kerala

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പോക്സോ ചുമത്തിയത് 13 പേർക്കെതിരെ

കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. എരിയാൽ സ്വദേശി അബ്ദുൾ സമദാണ് പിടിയിലായത്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ നേരത്തേ അറസ്റ്റിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലെ ലോഡ്ജിലെത്തിച്ചാണ് അറഫാത്തും സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചത്.  പെൺകുട്ടിയുടെ ആൺസുഹൃത്ത് നെല്ലിക്കട്ട സ്വദേശി അറഫാത്ത്, തളങ്കര സ്വദേശി ഷെഫീഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. […]

India

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ

ഉത്തര്‍ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഹലീം, റിസ്വാന്‍ എന്നീ പ്രതികള്‍ക്കാണ് പോക്‌സോ കോടതി 50000 രൂപ പിഴയും വധശിക്ഷയും വിധിച്ചത്.  പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി 2021 ഡിസംബര്‍ 30ന് സഹോദരന്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്ന് നവാബ്‌ഗെഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. കടയിലേക്ക് പോയ പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കിന് സമീപത്തുവച്ച് പ്രതികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. ബലാത്സംഗത്തിനിടെ പ്രതികള്‍ […]

Kerala

പത്തുവയസ്സുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 20 വർഷം തടവ്

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്. പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാർഥിയെ മതസ്ഥാപനത്തിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.

National

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’; പോക്സോ കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ സ്‌കൂൾ സർട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന […]

Kerala

തിരുവനന്തപുരത്ത് കോൺവെന്റിൽ കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം കഠിനംകുളത്ത് കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കോൺവെൻ്റിൽ കയറി മൂന്ന് പെൺകുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വലിയതുറ സ്വദേശികളായ മേഴ്സൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ […]

Kerala

പാലക്കാട് പോക്‌സോ കേസ് ഇരയെ പ്രതി തട്ടിക്കൊണ്ടുപോയി; ആറുപേര്‍ കസ്റ്റഡിയില്‍

പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഈ മാസം 16 ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പീഡനത്തിരയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. […]

Kerala

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഈ മാസം നാലിന് തൃശൂർ അയ്യന്തോളിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാറും പൊലീസ് പിടിച്ചെടുത്തു. കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

Kerala

’30 വര്‍ഷം നീണ്ട പീഡനപരമ്പര ചരിത്രത്തിലാദ്യമായിരിക്കാം’; കെ വി ശശികുമാറിന്റെ ജാമ്യത്തിനെതിരെ വൈറലായി കുറിപ്പ്

‘ക്രൂരമാണെന്ന് തോന്നാം പക്ഷെ, എഴുതാതിരിക്കാന്‍ ഒരു തരത്തിലും നിവൃത്തിയില്ല. ‘അദ്ധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു’ എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല അയാള്‍ വര്‍ഷങ്ങളോളം കുഞ്ഞു കുട്ടികളോട് ചെയ്ത പീഡനപരമ്പര….ഇന്നോളം 30 വര്‍ഷം നീണ്ടു നിന്ന ഒരു പീഡനപരമ്പരയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല….’. അധ്യാപകനായിരിക്കെ തന്റെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പുറത്തുപറയാതിരിക്കാന്‍ പലരെയും മാനസികമായി ചൂഷണം ചെയ്യുകയും ചെയ്ത കെ വി ശശികുമാറിന് ജാമ്യം ലഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലെ വരികളാണിത്. മാധ്യമപ്രവര്‍ത്തകയും പ്രസ്തുത കേസ് മുന്നോട്ടുകൊണ്ടുപോകുന്ന […]