കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർ ഇരയായതായി സംശയം. പതിനെട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി നടക്കാവ് സ്വദേശിനി പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ കേസിലെ മുഖ്യപ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനെജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. കാർഷിക ലോൺ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പതിനെട്ട് ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പുതിയ പരാതി. ഏപ്രിൽ മാസത്തിൽ പരാതിക്കാരിയുടെ സേവിങ്സ് അക്കൗണ്ടിൽ […]
Tag: PNB
മെഹുല്‍ ചോക്‍സി പിടിയില്‍; ഇന്ത്യക്ക് കൈമാറുമെന്ന് ഡൊമിനിക്ക
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റില്‍. കരീബിയന്‍ രാജ്യമായ ആന്‍റിഗ്വയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്സി അറസ്റ്റിലായത്. ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്സി പിടിയിലായത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി […]