സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകൾ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 2021ൽ റിക്കോർഡ് വിജയശതമാനമായിരുന്നു പ്ലസ് ടുവിന് ലഭിച്ചത്. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്. അതിന് മുമ്പ് 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം. അതേസമയം പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് […]
Tag: plus two exam
പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക പുതുക്കി; മൂല്യനിര്‍ണയം ഇന്നുമുതല്‍
പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്് രാവിലെ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്തും. സംസ്ഥാന വ്യാപകമായുള്ള അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചോദ്യകര്‍ത്താവിന്റെയും വിദഗ്ധ സമിതിയുടെയും ഉത്തര സൂചിക പുനഃരാരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരായ 15 അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഉത്തര സൂചികയിലെ […]
പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക ഇന്ന് പുനഃപരിശോധിക്കും; നാളെ മൂല്യനിര്‍ണയം പുനരാരംഭിക്കും
പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തര സൂചിക പുനഃപരിശോധന ഇന്ന്. രാവിലെ പത്ത് മണിക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാകും പരിശോധന നടത്തുക. വിദഗ്ധ സമിതി രണ്ട് ഉത്തര സൂചികകളും പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കും. ഇത് പ്രകാരം നാളെ മൂല്യ നിര്‍ണയം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. 28,000 പേപ്പറുകള്‍ ഇതുവരെ നോക്കി. ഇവയും പുതിയ സ്‌കീമിന്റെ […]
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണം;
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യം അറിയിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ ഭാഗം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. ഇക്കാര്യം സിപിഎം അധ്യാപക സംഘടനകൾ നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറല്‍ ഓഫീസർ സർക്കാരിന്‍റെ […]