Entertainment

‘കേരളത്തിലെ ഏതെങ്കിലും അംഗന്‍വാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ?’; ശ്രീനിവാസന് അംഗന്‍വാടി അധ്യാപികയുടെ മറുപടി

അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് അപമാനിച്ചെന്ന പരാതിയില്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തിരുന്നു അംഗന്‍വാടി അധ്യാപികമാര്‍ക്കെതിരെ ചലച്ചിത്രനടന്‍ ശ്രീനിവാസന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി അംഗന്‍വാടി അധ്യാപിക. കേരളത്തിലെ ഏതെങ്കിലും അംഗന്‍വാടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, അവിടുത്തെ പ്രവര്‍ത്തനം അറിയുമോയെന്ന് ലക്ഷ്മി ശ്രീനിവാസനോട് ചോദിച്ചു. ‘ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു. കൃത്യമായി ട്രെയിനിംഗ് കിട്ടിയ, ജീവനക്കാരാണ് അംഗനവാടിയിലെന്ന് മനസ്സിലാക്കാതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം’, കത്തില്‍ പറയുന്നു. […]

Kerala

നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു

അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതി. “ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ”- എന്നായിരുന്നു ശ്രീനിവാസന്‍റെ പരാമര്‍ശം. ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിന് […]