Kerala

ലഹരി വിരുദ്ധ പരിപാടിക്കിടെ കത്തിച്ച കുപ്പി പൊട്ടിത്തെറിച്ചു; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്

പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്. കാവശ്ശേരി പി.സി.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് പരുക്കേറ്റത്. ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും, ഒരു രക്ഷിതാവിനുമാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും, ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Kerala

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല

മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നയമനുസരിച്ച് ഐടി പാർക്കുകളിൽ ബാർ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും […]