International

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾ നിരോധിച്ച് ഷാർജ

അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾക്ക് നിരോധനവുമായി ഷാർജയും. 2024 ജനുവരി ഒന്നുമുതൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും. മറ്റ് എമിറേറ്റുകൾക്ക് പിന്നാലെ ഒററത്തവണ ഉപയോ?ഗിക്കാവുന്ന പ്‌ളാസ്റ്റിക്ക് ബാ?ഗുകൾക്ക് നിരോധനം നടപ്പാക്കാനൊരുങ്ങുകയാണ് ഷാർജ. എമിറേറ്റിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മറ്റു പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് ഊർജ്ജം പകരാനും വേണ്ടിയാണ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഈ തീരുമാനം.പുതിയ തീരുമാന പ്രകാരം 2024 ജനുവരി ഒന്നുമുതൽ എമിറേററിൽ പൂർണമായും […]

National

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. 2020 ജനുവരി മുതൽ കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവ് പ്രകാരം മിഠായി കോൽ (കാൻഡി സ്റ്റിക്ക്) മുതൽ ചെവിത്തോണ്ടി (ഇയർ ബഡ്സ്) വരെയുള്ള […]