Kerala

‘ഇനി എത്രപേരെ കൊന്നാലാണ് നിങ്ങളുടെ ബാലന്‍സ് ഷീറ്റ് ടാലിയാവുക?’; സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് എം.എസ്.എഫ് നേതാവ്

കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുസ്‌‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ ആഞ്ഞടിച്ച് എം.എസ്.എഫ് നേതാവ്. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും വലിയ ലിസ്റ്റുമായി വരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ഇനി എത്ര പേരെ കൊന്നു കഴിഞ്ഞാല്‍ അവരുടെ ബാലന്‍സ് ഷീറ്റ് ടാലിയാവുമെന്നും എത്ര പേരുടെ ചോരകിട്ടിയാലാണ് കൊതി തീരുകയെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്. ഒരു മനുഷ്യനെ വെട്ടിനുറുക്കി കൊല്ലുന്നു എന്ന് മാത്രമല്ല, ചാനലിരുന്ന് തട്ടികൊണ്ടുപോയ കള്ളക്കഥകള്‍ പറഞ്ഞുണ്ടാക്കുന്നു. കൊലപാതകങ്ങളെ താരതമ്യം ചെയ്യുന്ന രീതിതന്നെ അപമാനകരമാണെന്നും […]