Kerala

മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍: കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും

മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം. ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തുമെന്നാണ് സൂചന. മുസ്‍ലിം ലീഗ് സംസ്ഥാന ആക്ടിംങ് പ്രസിഡന്‍റായി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. താത്ക്കാലിക ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പിഎംഎ സലാമിനാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ […]

Kerala

സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് കുഞ്ഞാലിക്കുട്ടി

സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഐടി വകുപ്പിൽ സ്വപ്ന ജോലി നേടിയത് ദുരൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. അന്വേഷണത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ സമരം വേണോ എന്ന് […]