Kerala

പരസ്യ വിമർശന വിവാദം; കെഎം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും

നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.  ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി […]

Kerala

മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത്

കെ.എസ് ഹംസയ്‌ക്കെതിരായ നടപടിയോടെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത്. പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗവും മറുപക്ഷവും സമൂഹമാധ്യമങ്ങളിൽ പോര് തുടരുകയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പോടെ പാർട്ടിയിലെ കലഹം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. മുസ്ലീം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായത് സംഘടിത ആക്രമണമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിലെ കെ.എസ് ഹംസയാണ് രൂക്ഷ വിമർശനം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് സമരത്തെ കുഞ്ഞാലിക്കുട്ടി അവഗണിക്കുന്നു എന്ന് ഹംസ […]

Kerala

‘വിവാദങ്ങള്‍ സി.പി.എം സൃഷ്ടി’; എതിരാളികളുടെ കെണിയിൽ വീഴാതിരിക്കാൻ സംഘടനയിൽ അച്ചടക്കം അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി

വിവാദങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെതിരെ ആരോപണമുയർത്തി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയാണെന്നും സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരായ പ്രതിഷേധം മറി കടക്കാനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയിലെ അഭിപ്രായവ്യത്യാസം സംബന്ധിച്ച ചർച്ച സജീവമായ സാഹചര്യത്തിലാണ് പുതിയ പ്രതിരോധവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സമുദായത്തിന്‍റെ അവകാശങ്ങൾക്കു വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്തുവരും. അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക […]

Kerala

റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി; ഷാജിക്ക് പാർട്ടിയുടെ പിന്തുണ

കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് നടത്തിയ റെയ്ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം ഇങ്ങനെ ഒരു പരിശോധന രാഷ്ട്രീയം തന്നെയാണ്. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊക്കെ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിടാനുള്ള സമയം കിട്ടേണ്ടേ. അതിനു മുമ്പേ വീട്ടില്‍ റെയ്ഡ് എന്നു പറയുന്ന് കണ്ണൂരിലുണ്ടായ സംഭവ വികാസങ്ങളില്‍ നിന്ന് ശ്രദ്ധ […]

Kerala

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി

നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് – കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തെരഞ്ഞെടുപ്പ് സമിതിയുടെ തലപ്പത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തുന്നത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു. മുസ്‌ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. അഞ്ച് സീറ്റുകള്‍ അധികാണ് ലീഗ് […]