Kerala

മലപ്പുറം ജില്ലയില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ പോളിങ് കുറവ്

മലപ്പുറം ജില്ലയിൽ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ താരതമ്യേന കുറഞ്ഞ പോളിങ്. ഏഴു മണി വരെയുള്ള കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 69.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 71.99 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. എംപി സ്ഥാനം രാജിവച്ചാണ് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി അങ്കത്തിനിറങ്ങിയിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ നേരത്തെ ലീഗ് അണികൾക്കിടയിൽ അസംതൃപ്തിയുണ്ടായിരുന്നു. ഇതാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത് എന്ന് കരുതപ്പെടുന്നു. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സിപിഎമ്മിനുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുത്ത പൊന്നാനിയിലാണ് ജില്ലയിൽ ഏറ്റവും […]