Kerala

തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാനുള്ള നീക്കം ബാലിശമെന്ന് പി.ജെ ജോസഫ്

തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാൻ എല്‍.ഡി.എഫ് നടത്തുന്ന നീക്കം ബാലിശമാണെന്ന് പി.ജെ ജോസഫ്. കോവിഡ് ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം വിശ്രമത്തിൽ ആയിരുന്നു. വരും ദിവസങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴും പ്രചരണത്തിൽ സജീവമാകുന്നില്ലെന്ന എതിരാളികളുടെ ആരോപണങ്ങളെ ഖണ്ഡിക്കുകയാണ് പി.ജെ ജോസഫ്. കോവിഡ് ബാധിതനാകുന്നതിന് മുമ്പ് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കേരളമെമ്പാടും യാത്ര ചെയ്തിരുന്നു. വിശ്രമമാവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണ് യാത്രകളും ആൾക്കൂട്ട പരിപാടികളും ഒഴിവാക്കിയത്. […]

Kerala

തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററിന് ഒപ്പം രണ്ടില; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം

തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററുകൾക്ക് സമീപം രണ്ടില ചിഹ്നം പതിച്ചത് വിവാദമാകുന്നു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് മറിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. എതിർ സ്ഥാനാർഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടത് എൽ.ഡി.എഫ് ഗൂഡാലോചനയുടെ ഭാഗമാണെന്നും യു.ഡി.എഫ് ആരോപിച്ചു. പി.ജെ ജോസഫിന്റെ വോട്ടുകൾ തട്ടിയെടുക്കാൻ എൽ.ഡി.എഫ് പയറ്റുന്ന തരംതാഴ്ന്ന തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എം ജെ ജേക്കബ് പ്രതികരിച്ചു. എന്നാൽ ആരോപണങ്ങൾ എൽ.ഡി.എഫ് നിഷേധിച്ചു. ചിഹ്നം മനപ്പൂർവം […]

Kerala

കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു

കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനായുള്ള യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടികള്‍ ലയനപ്രഖ്യാപനം നടത്തിയത്. ചിഹ്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജോസഫ് വിഭാഗം നിര്‍ണായക തീരുമാനത്തിലേക്ക് നീങ്ങിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് പി സി തോമസിനെ യുഡിഎഫ് വേദിയിലേക്ക് സ്വീകരിച്ചത്. ശേഷം ലയന പ്രഖ്യാപനം നടന്നു. പിസി തോമസ് എത്തേണ്ട ഇടത്താണ് എത്തിയിരിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ […]

Kerala

ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും

നിയമസഭ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ പി.ജെ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും. മുവാറ്റുപുഴ സീറ്റ് ചേദിച്ചെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത. സീറ്റ് വെച്ചുമാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ആലോചനയുണ്ട്. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റുണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് ജോസഫ് മുന്നണി നേതൃത്വത്തേട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടില്‍ ഒരു സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് കോണ്‍ഗ്രസ് ജോസഫിനെ ധരിപ്പിച്ചു.

Kerala

പി.ജെ ജോസഫിന്‍റെ മകൻ അപു ജോണ്‍ ജോസഫ് പാർട്ടിയുടെ നേതൃനിരയിലേക്ക്

കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്‍റെ മകൻ പാർട്ടിയുടെ നേതൃനിരയിലേക്ക് . പാർട്ടിയുടെ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അപു ജോൺ ജോസഫിനു പാർട്ടിയുടെ വിവിധ ചുമതലകൾ നൽകാനാണ് തീരുമാനം . കേരള കോൺഗ്രസ് ജന്മമെടുത്ത കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നാണ് പിജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് നയിച്ച കർഷക മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് നീങ്ങിയത് . ജോസഫ് വിഭാഗത്തിന്‍റെ മുഖ്യധാരയിലേക്ക് അപു ജോൺ ജോസഫ് എത്തുകയാണ് . തിരുവമ്പാടിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന […]

Kerala

കോൺഗ്രസ് പരസ്യമായി കാലുവാരി; പിജെ ജോസഫ്

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പി ജെ ജോസഫ് രംഗത്ത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരി. വിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി തങ്ങളെ തോല്‍പ്പിച്ചുവെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്‍ച്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് തന്നെയാണ്. എന്നാല്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നൽകിയെന്നും പിജെ ജോസഫ് പറഞ്ഞു. മറുവശത്ത് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കി. പാലാ നഗരസഭ […]

Kerala

ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കേണ്ടത് രണ്ട് കൂട്ടര്‍ക്കും ആവശ്യമായിരുന്നു. ജോസ് കെ. മാണിക്ക് ഒപ്പം ചേര്‍ന്ന് പാലായില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം പാലായില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലായിലുണ്ടായത്. എന്നാല്‍, തൊടുപുഴ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നു. മത്സരിച്ച […]

Kerala

”രണ്ടില വാടിക്കരിഞ്ഞു പോകും”; ചെണ്ടക്ക് ഉറച്ച വിജയ പ്രതീക്ഷയെന്ന് പി.ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മ വിശ്വാസം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും.ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാട കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, […]

Kerala

”ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണ്” രണ്ടിലയില്ലെങ്കിലും പാട്ടും പാടി ജയിക്കുമെന്ന് ജോസഫ് വിഭാഗം

രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസ്സുകാർക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. രണ്ടില ചിഹ്നമില്ലാതെ മത്സരിച്ച പാല ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് പാർട്ടിക്ക് ഉണ്ടായത്. പാർട്ടി പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്. എന്നാൽ ഇത് തിരിച്ചടിയാകില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. കേരള […]

Kerala

‘രണ്ടില’ ആര്‍ക്കും ഇല്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫിനും ജോസിനും വേവ്വേറെ ചിഹ്നം

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല. പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ ചിഹ്നങ്ങളായി അനുവദിച്ചത്. ഇരുവിഭാഗവും രണ്ടില തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവിറക്കി. അതേസമയം പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ […]