Kerala

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സർക്കാരിന്റെ അപ്പീൽ മാറ്റി

തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ മൂന്നിലേക്ക് മാറ്റി. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ ജൂൺ മാസത്തിലേക്ക് മാറ്റിയത്. ചെയ്യാത്ത കുറ്റത്തിന് പരസ്യ വിചാരണ നേരിട്ട എട്ടുവയസുകാരിക്ക് നഷ്ട പരിഹാരം നൽകാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഉദ്യോ​ഗസ്ഥയുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് ​ഗവൺമെന്റ്. ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ […]

Kerala

പിങ്ക് പൊലീസ് പരസ്യ വിചാരണ; സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഡിവി‌ഷൻ ബഞ്ചിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അവഹേളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ വാദം. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിക്കുക. പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം […]

Kerala

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ട്

പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു . ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. എത്ര രൂപ നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാരുമായി ആലോചിച്ച് മറുപടി നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി. വലിയ മാനസിക പീഡനമാണ് പെൺകുട്ടി […]

Kerala

കാക്കിയുടെ അഹന്ത; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ആറ്റിങ്ങലിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണാ ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി. ദൃശ്യങ്ങള്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ്. സംഭവം മകള്‍ ഉള്ള ഒരച്ഛനും സഹിക്കാനാകില്ല. കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം […]