മാസപ്പടി കേസ്: പിണറായി ഉൾപ്പെടെർക്കെതിരെ രണ്ട് വിജിലൻസ് FIR
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. കേരള ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടപടി സ്വീകരിച്ചത്. ആദ്യ എഫ്‌ഐആറിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. ടി. വീണ, എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. വ്യക്തിപരമായ നേട്ടത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഗൂഢാലോചന നടന്നെന്നുമാണ് എഫ്‌ഐആറിലെ ആരോപണം. കേസ് അഴിമതി…
