Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നും ശരീരത്തിൽ പരിക്കുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്. പാനുണ്ടയില്‍ ബാലസംഘം […]

Kerala

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ചരിത്രത്തില്‍ ആദ്യം; സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ സുധാകരന്‍

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യാചരിത്രത്തില്‍ ആദ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡോളര്‍ കടത്ത് ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്നും സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണുണ്ടായതെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.k sudhakaran against pinarayi ഡോളര്‍ കടത്ത് കേസില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും കൂട്ടുനിന്നവരാണ് അദ്ദേഹത്തിനെതിരെ മൊഴി കൊടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ഭയപ്പെടുത്തി പറയിപ്പിച്ച മൊഴിയല്ല അത്. മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴിയില്‍ ഒരു തരത്തിലുമുള്ള […]

Kerala

ടീം പിണറായി 2.0 : കെ.എൻ ബാലഗോപാൽ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസം ആർ. ബിന്ദുവിന്

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ്​ എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്‍റെ ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ എകസൈസ്​ മന്ത്രിയാകും. സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം, അഹമ്മദ് ദേവർകോവിൽ – തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം , കെ കൃഷ്ണൻ കുട്ടി -വൈദ്യുതി ,ജലവിഭവം -റോഷി […]

Kerala

മന്ത്രിസഭാ രൂപീകരണം: അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുവെന്ന് ജോസ് കെ. മാണി

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസു(എം)മായുള്ള ആദ്യഘട്ട ഉഭയകക്ഷി ചർച്ച നടന്നു. മുഖ്യമന്ത്രി, സിപിഎം നേതൃത്വം തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗം കഴിഞ്ഞു പുറത്തെത്തിയ ജോസ് കെ. മാണി പ്രതികരിച്ചു. മന്ത്രിസ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ്(എം) രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, രണ്ടു സ്ഥാനം നൽകാനാകില്ലെന്ന് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയുമാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. […]

Kerala

ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കേവലം കുറച്ച് ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും വിഷയത്തില്‍ പ്രതികളാണെന്നും ചെന്നല കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല’. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴിസിക്കുട്ടിയമ്മയും കേസില്‍ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും നേരത്തെ അറിയാമായിരുന്നുവെന്നതാണ് സത്യം. […]

Kerala

മുന്നാക്ക സംവരണം; മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കണക്കുകള്‍

ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുന്നാക്ക വിഭാഗത്തിന് നല്‍കേണ്ട 8407 സീറ്റിന് പകരം,16,711 സീറ്റുകളാണ് നീക്കിവെച്ചത്. നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് പിന്നാക്കസംഘടനകള്‍ മുന്നാക്ക സംവരണം നടപ്പാക്കിയത് ഓപ്പണ്‍ മെറിറ്റില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കണക്കുകള്‍. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുന്നാക്ക വിഭാഗത്തിന് നല്‍കേണ്ട 8407 സീറ്റിന് പകരം,16,711 സീറ്റുകളാണ് നീക്കിവെച്ചത്. മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് പിന്നാക്ക സംഘടനകള്‍ കുറ്റപ്പെടുത്തി. മുന്നാക്ക സംവരണം നടപ്പാക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. എന്നാല്‍ […]