Kerala

‘യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണം’; വി.ഡി സതീശൻ

യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെഎസ്ഇബിയുണ്ടാക്കിയ ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ട്. പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ […]

Kerala

‘കേന്ദ്രത്തിനെതിരായ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെ’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍

കേന്ദ്രസര്‍ക്കാരിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്നാണ് വി മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എഴുതി നല്‍കുന്ന കാര്യങ്ങള്‍ മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൊടുക്കാനുള്ളത് കൃത്യമായി കൊടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില കുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം സാമ്പത്തികമായി സഹായം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് കടം എടുക്കാവുന്ന പരിധി വലിയ തോതില്‍ വെട്ടിക്കുറച്ചു. […]

Kerala

‘ബിജെപി നേതാക്കളും പ്രതികളാകാം’; കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപിക്കെതിരെ മുഖ്യമന്ത്രി

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപിക്കെതിരെ മുഖ്യമന്ത്രി. കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണെന്നും ധര്‍മരാജന്‍ ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാട് ( black money case kodakara ) അറിയാമെന്നതുകൊണ്ടാണ് അവര്‍ സാക്ഷികളായത്. തെളിവുകളുടെ ഭാഗമായി ഇവര്‍ പിന്നീട് പ്രതികളായി മാറിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിക്ക് സിപിഐഎമ്മുമായി അന്തര്‍ധാരയുണ്ടെന്ന് റോജി എം ജോണ്‍ […]