ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമിൽ 25 പന്നികൾ ഇന്നലെ ചത്തിരുന്നു.ആഫ്രിക്കൻ പന്നിപ്പനി എന്ന് സംശയമുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത […]
Tag: pig
ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിലെ നൂറോളം പന്നികളെ ഇന്ന് കൊല്ലും
വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക. നേരത്തെ തവിഞ്ഞാലിലെ ഫാമില്‍ 350 പന്നികളെ കൊന്നിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപിഡ് റെസ്‌പോണ്‍സ് ടീമാണ് പന്നികളെ കൊന്നൊടുക്കുന്നത്. അതേസമയം രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ അപ്രായോഗികമാണെന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തയുണ്ടെന്നുമാണ് […]
വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി; രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും
വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും. ജാഗ്രത നിർദേശത്തിന്റെ ഭാഗമായി രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തുകിലോമീറ്റർ പരിധി നിരീക്ഷണ മേഖലയാക്കി. രോഗ വാഹകരാകാന്നുളള സാധ്യത കണക്കിലെടുത്ത് പന്നിഫാമുകളിലേക്ക് ആരേയും പ്രവേശിപ്പിക്കില്ല. മാനന്തവാടി നഗരസഭയിലെ വാർഡ് 33 ലും തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 15ലുമുള്ള പന്നി ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ ഒരു ഫാമിലെ പന്നികൾ പൂർണ്ണമായും ചത്തു. തവിഞ്ഞാലിലെ ഫാമിൽ ചത്ത പന്നിയെ പരിശോധിച്ചതിൽ വൈറസ് ബാധ […]