നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയും പുറത്ത്. ദീലീപും സഹോദരീ ഭർത്താവ് സുരാജും അഭിഭാഷകൻ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും ദീലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്. അന്വേഷണ സംഘത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പല തവണ നമ്മൾ കണ്ടതാണല്ലോ എന്ന് അഭിഭാഷകൻ ദിലീപിനോടും സുരാജിനോടും സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ […]
Tag: phone tapping
പെഗസിസ് ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും
പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടു കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടേതുൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്തു വരാനുള്ളത് എന്നാണ് റിപ്പോർട്ട്. റോ, കരസേന, ബിഎസ്എഫ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തിയതായുള്ള റിപ്പോർട്ട് പെഗസിസ് പ്രോജക്ട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ടുജി സ്‌പെക്ട്രം കേസും, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന് എതിരായ എയർസെൽ മാക്‌സിസ് കേസും അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് […]
ഫോൺ ചോർത്തൽ ഞെട്ടിക്കുന്നത്; വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി
ഉന്നതതരുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് എൻ. കെ പ്രേമചന്ദ്രൻ എം.പി. ഗുരുതമായ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ അടിത്തറയായി കാണുന്നവരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. ഇത് പൗരാവകാശ ലംഘനമാണെന്നും എൻ. കെ പ്രേമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. വിഷയം നാളെ പാർലമെന്റിൽ ഉന്നയിക്കും. മറുപടി പറയേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. കേന്ദ്രസർക്കാർ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ അവർക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ന് ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിൽ വിഷയം […]