ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മ ലാബിലുണ്ടായ തീപിടുത്തത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി അമര്‍നാഥ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൊഴിലാളിയുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. […]
Tag: Pharmacy
ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്; കാരുണ്യ ഫാർമസിക്കെതിരെ പരാതി
തിരുവനന്തപുരം മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതായി പരാതി. ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്. സംഭവത്തിൽ അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദ് പൊലീസിലും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകി. പതിനൊന്ന് വയസുള്ള മകനുമായി കഴിഞ്ഞദിവസമാണ് അണ്ടൂർകോണം സ്വദേശി വിനോദ് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ലഭിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാരുണ്യ ഫാർമസിയിൽ എത്തിയത്. കുറപ്പടിയിൽ പറഞ്ഞ ചുമയ്ക്കുള്ള […]
എഞ്ചിനീയറിംഗ്/ ഫർമസി എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും
എഞ്ചിനീയറിംഗ്/ ഫർമസി എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വാർത്താ സമ്മേളനം രാവിലെ 8.30ന്. വാർത്താസമ്മേളനത്തിലാണ് റാങ്ക് പ്രഖ്യാപിക്കുക. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാർത്ഥികളുടെ സ്കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഇമ്പ്രൂവ്മെന്റ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതെന്നാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.
കോവിഡിനുശേഷം മരുന്ന് വ്യാപാരരംഗത്ത് കേരളത്തിന് സാധ്യതകളേറെ
ഫാര്‍മസി വിദ്യാഭ്യാസം, ഗവേഷണം, ബിസിനസ് തുടങ്ങിയ മേഖലയില്‍ തിളങ്ങാന്‍ സംസ്ഥാനത്തിന് ആവുമെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കോവിഡിന് ശേഷം മരുന്ന് വ്യാപാര രംഗത്ത് സംസ്ഥാനത്തിന് സാധ്യതകളേറെയെന്ന് വിദഗ്ധര്‍. ഫാര്‍മസി വിദ്യാഭ്യാസം, ഗവേഷണം, ബിസിനസ് തുടങ്ങിയ മേഖലയില്‍ തിളങ്ങാന്‍ സംസ്ഥാനത്തിന് ആവുമെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കൊറോണ വൈറസിനെതിരെ ലോകം മുഴുവന്‍ മാരത്തോണ്‍ പരീക്ഷണത്തിലാണ്. പലരും മരുന്നിന്‍റെ ഫേസ് 3 പരീക്ഷ ഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ കോവിഡിനെതിരെയുളള വാക്സിന്‍ എത്തും. കോവിഡോടു കൂടി കേരളത്തിന് […]