International

കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി

ഫൈസറിൻ്റെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി. ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഗുളിക ഉപയോഗിച്ചാൽ ആശുപത്രി വാസവും മരണവും 90 ശതമാനം വരെ കുറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. (European Pfizer Covid Pill) അതിസാരം, രുചി അറിയുന്നതിൽ ബുദ്ധിമുട്ട്, ഛർദ്ദിൽ എന്നിവകളാണ് ഗുളികയുടെ സൈഡ് എഫക്ടുകൾ. ഗർഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ ഗുളിക ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. പുതുതായി 88,376 പേർക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. […]