Kerala

ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം; പെട്രോള്‍ പമ്പുകള്‍ 23ന് പണിമുടക്കും

കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അരുന്നുറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി. ഓയില്‍ കമ്പനികളുടെയും മാനേജ്മെന്റിന്റെയും യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെും പ്രശ്നത്തെ ഗൗരമായി കാണുന്നുവെന്നും സിവില്‍ സപ്ലൈസ് മന്ത്രി […]

Kerala

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്. കവർച്ച ചെയ്ത അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയിൽ നിന്ന് കണ്ടെടുത്തു. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്നാഴ്ച മുൻപാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിക്കുന്നത്. മുഖം മൂടി ധരിക്കാനും ഡബിൾ […]

Kerala

തലസ്ഥാനത്ത് വീണ്ടും ആക്രമണം; വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു

വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം ഉണ്ടായത്. പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടക്കുമ്പോൾ പമ്പിൽ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാക്കൾ ഇയാളെ ആക്രമിക്കുമ്പോൾ സഹജീവനക്കാരൻ തടയാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ഒളിവിലാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോൾ പമ്പ് ജീവനക്കാർ […]

India National

ചിപ്പ് ഘടിപ്പിച്ച് ഇന്ധന വെട്ടിപ്പ്: 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു

80000 മുതല്‍ 1,20,000 രൂപ വരെ ചെലവാക്കിയാണ് പമ്പ് ഉടമകള്‍ ചിപ്പ് ഘടിപ്പിച്ചത്. ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്‍റെയും ഡീസലിന്‍റെയും അളവില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമാണ് സംഭവം. പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെട്രോള്‍, ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്. വെട്ടിപ്പിന് പിന്നില്‍ അന്തര്‍ സംസ്ഥാന ഗ്യാങ് തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൂട്ടിയ പമ്പുകളില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍റെയും […]