Kerala

സംസ്ഥാനത്ത് ഇന്ധന വില കൂടും

സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇതിന് പുറമെ സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസും ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം […]

India

രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും; കേന്ദ്രസർക്കാർ നിർദേശം

രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സർക്കാർ തീരുമാനം. ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. എന്നാലും വരും ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിൽ എങ്കിലും വില കുറവ് പ്രാബല്യത്തിൽ വന്നേക്കും. ഇന്ധന വില കുറയുന്നത് […]

National

ഇന്ധന വിലവര്‍ധന; ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്

പാചക വാതക-ഇന്ധന വില വർധനവ് വീണ്ടും പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. പാർലമെന്റിന്റെ ഇരു സഭയിലും കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരൻ ലോക്സഭയിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ ശക്തി സിംഗ് ഗോഹി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നൽകി. അതേസമയം വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തളളിയിരുന്നു. ഗാർഹിക പാചക വാതകം, പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് എംപിമാർ 10.15ന് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രകടനം നടത്തും. നാലര മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ധന […]

Kerala

‘വീണ്ടും കൂട്ടി’; രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു […]

Kerala

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് […]

Kerala

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 48 പൈസയാണ് വർധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. ( petrol price increase again ) തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്. ഇന്നലെ ഒരു ലീറ്റർ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോളിന് 112 […]

India

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100 രൂപ 66 പൈസയും ഡീസൽ വില 95 രൂപ 44 പൈസയുമായി. ഡൽഹിയിൽ പെട്രോൾ വില 100.21 ആയി. ഡീസൽ വില 89.53 ആണ്. മുംബൈിൽ പെട്രോൾ വില 106.25 ആയി. ഡീസൽ വില 97.09 ആണ്. ഈ മാസം ഇത് ഇന്ധന വില വർധിക്കുന്നത് അഞ്ചാം തവണ. ജൂണിൽ 17 തവണ […]

India National

“പരീക്ഷാ ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ഇന്ധന വില ചർച്ച ചെയ്യൂ..”

പരീക്ഷാ ചർച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ – ഡീസല്‍ വിലവർധനയെ കുറിച്ച് ചർച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ ‘പരീക്ഷാ പെ ചർച്ച’യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. വിദ്യാർഥികളുമായുള്ള പ്രധാനമന്ത്രിയുടെ വാർഷിക വെച്ച്വല്‍ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി കുട്ടികള്‍ക്ക് പരീക്ഷ പേടി മാറ്റാനുള്ള തന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തത്. പരീക്ഷകളെ സ്വയം പരിപോഷിക്കാനുള്ള അവസരമായി കാണണമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്യാവശ്യമായി ജനങ്ങളുമായി ചർച്ച ചെയ്യേണ്ടത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ചാണെന്നാണ് […]

India Kerala

തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി

ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 90 രൂപ 85 പൈസയും ഡീസലിന് 85 രൂപ 49 പൈസയുമായി. 92 രൂപ 69 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. 87 രൂപ 22 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്. ഇന്ധനവില കൂടുന്നത് അവശ്യസാധനങ്ങളുടെ […]

India

പെട്രോൾ വില സെഞ്ച്വറി തികച്ചു; പുലിവാലു പിടിച്ച് പമ്പുകൾ

ഭോപ്പാൽ: ചരിത്രത്തിൽ ആദ്യമായി നൂറു രൂപ തൊട്ടിരിക്കുകയാണ് പെട്രോൾ വില. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് പ്രീമിയം പെട്രോളിന്റെ വില നൂറു കടന്നത്. വില സെഞ്ച്വറി കടന്നതോടെ പുലിവാലു പിടിച്ചത് പെട്രോൾ പമ്പുടമകളാണ്. കാരണം മിക്ക പമ്പുകളിലെയും മെഷിനുകളിൽ മൂന്നക്കം കാണിക്കാനുള്ള സാങ്കേതിക വിദ്യയില്ല. ഇതു മൂലം ഭോപ്പാലിലെ ഒട്ടേറെ പമ്പുകൾ അടച്ചിടേണ്ടി വന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പമ്പുകളിലെ പഴയ മെഷിനുകളാണ് ചതിച്ചത്. പുതിയ മെഷിനുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം മാത്രമേ […]