National

നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ്

100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ? റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും […]

Kerala

സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും

സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗീകമായി നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ട് കമ്പനികളിലായി 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല. 13 ശതമാനം സർവിസ് ടാക്സ് നൽകാൻ നി‍ർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻ്സ്പോ‍ർടേഴ്സ് വെൽഫെയ‍ർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ […]

Kerala

ഇന്ധന വില വീണ്ടും കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസലിൽ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടർച്ചയായ […]

India

ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96 പൈസയും പെട്രോള്‍ ലിറ്ററിന് 107 രൂപ 20 പൈസയുമായി വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിച്ചു.അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ […]

Kerala

രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്

രാജ്യത്ത് വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102.45 രൂപ. ഡീസലിന് 95.53 രൂപയുമാണ്. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് ഒരു രൂപ 96 പൈസയും പെട്രോളിന് 97 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 97.12 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില […]

India National

ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.

Kerala

ഇന്ധന വില വീണ്ടും കൂട്ടി

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്നു 86 രൂപ 2 പൈസയിലെത്തി. പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയർന്നു.

India

പെട്രോളിന് 69, ഡീസലിന് 58; ഊടുവഴികളിലൂടെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പെട്രോൾ ഒഴുകുന്നു

കാഠ്മണ്ഡു: ഇന്ത്യയിൽ പെട്രോൾ വില കുത്തനെ കൂടിയതോടെ അതിർത്തി ഗ്രാമങ്ങളിലേക്ക് നേപ്പാളിൽ നിന്നുള്ള എണ്ണക്കടത്ത് വ്യാപകം. അയൽരാജ്യവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ജനങ്ങൾ എണ്ണ വാങ്ങാനായി കൂട്ടത്തോടെ നേപ്പാളിലെത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കടത്തുന്ന മാഫിയയും വികസിച്ചു വന്നിട്ടുണ്ട്. ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് ആളുകൾ ഇന്ധനം സ്വന്തം ഗ്രാമങ്ങളിലെത്തിക്കുന്നത്. അതിർത്തി ഗ്രാമങ്ങൾ വഴി അയൽ രാജ്യത്തേക്ക് പ്രവേശിക്കാൻ […]

India Kerala

ഇരുട്ടടിയുടെ പന്ത്രണ്ടാം ദിവസം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഇന്നും പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07ഉം ഡീസലിന് 86.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 90.66 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 90.02 രൂപയാണ്. ഡീസലിന് 84.64 രൂപയും. തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

Kerala

ഇന്ധനവില വീണ്ടും കൂടി; 8 മാസത്തിനിടെ കൂടിയത് 16 രൂപ

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 89.18 രൂപയും ഡീസൽ വില 83.33 രൂപയുമായി. പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് കൂടിയത്.