ചൊവ്വാഗ്രഹത്തിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ് ദൗത്യം കുതിച്ചുയർന്നു. ഫ്‌ളോഡയിലെ കേപ് കനാവറലിൽ നിന്ന് അറ്റ്‌ലസ് റോക്കറ്റിൽ യാത്ര തുടങ്ങിയ ചരിത്ര ദൗത്യം അടുത്ത ഫെബ്രുവരിയോടെ ചൊവ്വയിലെത്തും. അമേരിക്കൻ സമയം 7.50 ചെറുകാറിനോളം വലിപ്പമുള്ള പെർസെവെറൻസ് പേടകത്തെയും ഇൻജന്യൂറ്റി ഹെലികോപ്റ്ററിനെയും വഹിച്ച് അറ്റ്‌ലസ് റോക്കറ്റ് കുറിച്ചുയർന്നു. ഒരു നീണ്ട യാത്രക്കാണ് ഇവിടെ തുടക്കമാകുന്നത്. ലോകത്ത് ഇതുവരെ നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും അത്യാധുനിക ദൗത്യവുമായി അടുത്ത വർഷം ഫെബ്രുവരി 18 നാണ് മാർസ് 2020 ചൊവ്വാഗ്രഹത്തിലിറങ്ങും. […]