പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിലായതിനെ തുടർന്ന് പുലർച്ചെയുള്ള പൂജാകർമങ്ങൾ മുടങ്ങി. കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചു.ചെളിയുടെ തോത് 70 എൻ റ്റി.യു ആയി വർധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിറപ്പിൽ നിന്ന് 2.3 മീറ്റർ രേഖപെടുത്തി. ഇന്നലെ 80 സെന്റിമീറ്റർ മാത്രമായിരുന്നു ജലനിരപ്പ്. കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് […]
Tag: periyar
ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു; പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റമില്ല
ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി വര്‍ധിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിടുന്നതിന് കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇടമലയാര്‍ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ല. ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന്റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം വൈകിട്ടോടുകൂടി മാത്രമേ പ്രതിഫലിക്കുകയുള്ളു എന്നാണ് […]
സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി; വൻ പ്രതിഷേധം
കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ അഞ്ചാം ചാപ്റ്ററിൽ നിന്നാണ് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം നേരത്തേ തന്നെയുണ്ടായിരുന്നു. പാഠപുസ്കതം പൂർണമായും പിൻവലിക്കണമെന്നും ആർഎസ്എസ് ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. […]