പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് ജയിൽ അധികൃതർ സുഖ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് സർക്കാർ നിർദേശപ്രകാരമെന്ന് കൊല്ലപ്പെട്ട ശരത് ലാലിൻറെ കുടുംബം. പ്രതി പീതാംബരനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ കൂടെ ബന്ധുക്കൾ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. അതേസമയം കേസിൽ പുനരന്വേഷണത്തിനായി ഉടൻ കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. കേസിലെ ഒന്നാം പ്രതി പീതാംബരന് ജയിൽ സൂപ്രണ്ട് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയത് വിവാദമായതോടെയാണ് പ്രതികരണവുമായി ശരത് ലാലിൻറെ കുടുംബം രംഗത്തുവന്നത്. ജയിലിൽ ലഹരി മരുന്നുകൾ […]
Tag: PERIYA MURDER CASE
പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിക്കുക. കൊലപാതകത്തിലെ ഗൂഡാലോചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ സിബിഐ സംഘം പ്രതികളെ അറസ്റ്റുചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു […]
പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവം കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടി- വി.ഡി. സതീശൻ
പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ […]
പെരിയ ഇരട്ടക്കൊലക്കേസ് : റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
പെരിയ ഇരട്ട കൊലപാതകക്കേസിൽ റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണസംഘ തലവൻ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. റിമാൻഡിലുള്ള 11 പേരെയും സംഘം ചോദ്യം ചെയ്യും.പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം എറണാകുളം സിബിഐ കോടതി അനുമതി നൽകിയിരുന്നു. മുഴുവൻ പ്രതികളേയും ചോദ്യം ചെയ്യുന്നതിനാൽ കൂടുതൽ ദിവസമെടുത്താവും സിബിഐ ചോദ്യം ചെയ്യൽ പൂർത്തിയാക്കുക.
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാറ്റിവച്ചു
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറ്റൊരു പ്രധാനപ്പെട്ട കേസില്‍ ഹാജരാകേണ്ട സാഹചര്യത്തിലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന […]