Kerala

പുതുമുഖ സംരംഭകർക്കായി പീപ്പിൾസ് ഫൗണ്ടേഷന്‍റെ സംരംഭകത്വ പരിശീലന ക്യാമ്പ്

പുതുമുഖ സംരംഭകർക്കായി പീപ്പിൾസ് ഫൗണ്ടേഷന്‍റെ സംരംഭകത്വ പരിശീലന ക്യാമ്പ്. കോഴിക്കോട് എൻ.ഐ.ടി- ടി.ബി.ഐ സഹകരണത്തോടെ ചേവായൂർ സിജി ക്യാമ്പസിലാണ് പരിശീലനം. ഒന്നര മാസമാണ് കോഴ്സ് ദൈർഘ്യം. പുതിയൊരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന സംശയങ്ങൾ, ആശങ്കകൾ, ഫണ്ട് കണ്ടെത്തുന്നതിനുള്ള വഴികൾ. ഇതിനൊക്കെ പരിഹാരം എങ്ങിനെ കണ്ടെത്താമെന്നാണ് ഒന്നര മാസത്തെ പരിശീലനത്തിലൂടെ പഠിക്കുന്നത്. വിവിധ സംരംഭകത്വ ആശയങ്ങൾ, സാമ്പത്തിക മാനേജ്മെന്‍റ്, മാർക്കറ്റിങ് സാധ്യതകളും രീതികളും, ലൈസൻസിങ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ. ധൈര്യത്തോടെ ബിസിനസ് ലോകത്തേക്ക് കടന്നു വരാനുള്ള അവസരമൊരുക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം. പരിശീലനത്തിന്‍റെ […]

Kerala

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍

അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന്‍റെ ദയനീയ അവസ്ഥ കണ്ടറിഞ്ഞാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ ഇടപെടല്‍. മരണമട‍ഞ്ഞ പ്രവാസികളുടെ കുടംബത്തിന് വീടില്ലെങ്കില്‍ വീട് നിര്‍മിക്കാനായി സഹായം നല്‍കും.കുടുംബത്തിലെ ഒരാള്‍ക്ക് കൈത്തൊഴിലിനായി അഞ്ച് ലക്ഷം രൂപയും നല്‍കും. വീട് വെക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി പീപ്പിള്‍സ് […]

Kerala

10 മാസം കൊണ്ട് ഒരു പുതിയ ഗ്രാമം, 25 കുടുംബങ്ങള്‍ക്ക് വീട്: പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്

‘സ്വപ്നം പോലും കാണാന്‍ പറ്റില്ല ഇങ്ങനെയൊരു വീട്, പകരം നല്‍കാനുളളത് ഞങ്ങളുടെ പ്രാര്‍ഥന’- പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഒരുക്കിയ സ്നേഹക്കൂടുകളിലൊന്നിലെ താമസക്കാരന്‍ രാജന്‍ പറയുന്നു.. പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ടൌണ്‍‍ഷിപ്പ് പദ്ധതികളിലൊന്നാണ് ഇന്ന് വയനാട്ടിലെ പനമരത്ത് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തുറന്നു കൊടുക്കുന്നത്. 2018ലെ പ്രളയക്കെടുതില്‍പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഗ്രാമത്തിന് പീപ്പിള്‍സ് വില്ലേജ് എന്നാണ് നാമകരണം ചെയ്തത്. രാഹുല്‍ ഗാന്ധി എംപി, മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി […]

Kerala

പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ

രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും 2018 ലെ പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ പനമരത്ത് നടക്കും. പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ 25 വീടുകൾ, പ്രീസ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്‌ഥലം എന്നിവയാണ് പനമരം കരിമ്പുമ്മല്‍ നീരട്ടാടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും. പനമരത്തെ പീപ്പിള്‍സ് വില്ലേജിനകത്ത് 25 കുടുംബങ്ങള്‍ക്കാണ് പുതുതായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. 2018 […]