India

ഇസ്രായേലിലെ പ്രമുഖരുടെ ഫോണുകൾ ചോർത്താനും പെഗാസസ് ഉപയോഗിച്ചു

ഇസ്രായേലിലെ പ്രമുഖരുടെ ഫോണുകളും പെഗാസസ് ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനും ഫോൺചോർത്തലിനിരയായ പ്രമുഖരിൽ ഉൾപ്പെടും. പ്രമുഖ സാമൂഹിക പ്രവർത്തകർ, മുതിർന്ന സർക്കാർ വൃത്തങ്ങൾ തുടങ്ങിയവരുടെ ഫോണുകളും പൊലീസ് ചോർത്തിയിട്ടുണ്ടെന്ന് ഇസ്രായേൽ ബിസിനസ് മാധ്യമമായ കാൽകാലിസ്റ്റ് റിപ്പോർട്ട് ചെയ്തു. നേരത്തെ നെതന്യാഹുവിനെതിരായ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ പ്രമുഖരുടെ ഫോണുകളാണ് ഇസ്രായേൽ പൊലീസ് ചോർത്തിയതിൽ കൂടുതലും. കോടതിയുടെ അനുമതി കൂടാതെയായിരുന്നു പൊലീസ് നടപടി. സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് പൊതുസുരക്ഷാ മന്ത്രി ഒമെർ ബാർലെവിനോട് […]

India

‘പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം’; പരിഹാസവുമായി പി ചിദംബരം

പെഗസിസ് സ്‌പൈവെയര്‍ ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പെഗസിസിന്റെ കൂടിതല്‍ അഡ്വാന്‍സ്ഡ് ആയ വേര്‍ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പ് മനസില്‍കണ്ട് നരേന്ദ്രമോദി അത് 4 ബില്യണ്‍ ഡോളര്‍ നല്‍കി വാങ്ങുമായിരുന്നുവെന്ന് ചിദംബരം ആക്ഷേപിച്ചു. ഇന്ത്യ-ഇസ്രയേല്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പെഗസിസ് പുതിയ വേര്‍ഷന്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കാനും ഇത് തക്ക സമയമാണെന്ന് പി ചിദംബരം പരിഹസിച്ചു. മനസുവെച്ചാല്‍ […]

International

പെഗസിസ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. എന്‍എസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40 രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദമാണ് എന്‍എസ്ഒയുടേത്. റഷ്യയിലെ പോസിറ്റിവ് ടെക്‌നോളജിസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റിസ് ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വില്‍പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികള്‍ക്കെതിരായ നീക്കം. നേരത്തെ ഇസ്രായേല്‍ എന്‍എസ്ഒയ്‌ക്കെതിരെ നടപടിയെടുത്തപ്പോള്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു […]

India

പെഗസിസ് വിഷയം; സുപ്രീംകോടതിയുടെ ഇടപെടലിൽ സത്യം തെളിയും; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമെന്ന് രാഹുൽ ഗാന്ധി

പെഗസിസ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ അംഗീകരിച്ചതിൻറെ തെളിവെന്ന് രാഹുൽഗാന്ധി. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ സത്യം തെളിയുമെന്ന് വിശ്വസിക്കുന്നു. ഫോണുകൾ ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോർത്തിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ”പെഗസിസ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങൾക്കും എതിരെയാണ് പെഗസിസ് ആക്രമണം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് […]

India

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം. സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഭരണഘടനാ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കണം സ്വകാര്യതയിലുള്ള ഇടപെടലുകള്‍. നിയമങ്ങള്‍ വഴിയല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ […]

India

പെഗസിസ് ഫോൺ ചോർത്തൽ ; പൊതുതാത്പര്യ ഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെയും ഹർജിക്കാരുടെയും വാദങ്ങളും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക. രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീംകോടതിയിൽ ആവർത്തിക്കാനാകില്ല. പെഗസിസ് സ്പൈവെയർ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. […]

India

പെഗസിസ് ഫോൺ ചോർത്തൽ: കൂടുതൽ സമയം ചോദിച്ച് കേന്ദ്രം

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ചയ്ക്ക് മുമ്പ് പരിഗണിക്കരുതെന്ന് സോളിസിറ്റർ ജനറൽ. പറയാനുള്ളത് കോടതിയിൽ പറയണമെന്ന് ഹർജിക്കാരോട് സുപ്രിംകോടതി പറഞ്ഞു. ജുഡിഷ്യൽ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കവെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ […]

India

പെഗസിസ് ഫോൺ ചോർത്തൽ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തകരടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കും. വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സർക്കാർ ശ്രമിക്കുക എന്ന സൂചനയുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് […]

India

പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

വിവാദമായ പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ.റാമും, ശശികുമാറും സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിച്ച വിഷയമാണ്. പ്രതിപക്ഷത്തെ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുപ്രിംകോടതി ജീവനക്കാർ തുടങ്ങിയവരെ നിരീക്ഷിച്ചു. രാജ്യാന്തരതലത്തിലും രാജ്യത്തും അലയൊലിയുണ്ടാക്കിയ സംഭവമെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ, ഹർജി ലിസ്റ്റ് […]

India

കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നു;പെ​ഗാസിസ് വിഷയത്തിൽ വ്യക്തമായ മറുപടി വേണം; രാഹുല്‍ ​ഗാന്ധി

പെ​ഗാസിസ് വിഷയത്തിൽ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ​ഗാന്ധി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്.ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ​ഗാന്ധി ചോദിച്ചു. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സോണിയ ഗാന്ധിയുമായുള്ള മമതയുടെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റിലെ […]